ദോഹ: ബാൻഡ്വാദ്യവും ആരവങ്ങളുമായി ഗാലറി നിറച്ച ആരാധകർക്ക് കാൽപന്തിൻെറ കളിയഴക് സമ്മാനിച്ച് ഗ്രാൻഡ് മാൾ എഫ്.സിക്ക് വീരോചിത മടക്കം. മിന്നുന്ന നീക്കങ്ങളും, വിങ്ങുകളെ ചടുലമാക്കിയ മുന്നേറ്റങ്ങളും, മികച്ച പന്തടക്കവും കൊണ്ട് ദോഹ സ്റ്റേഡിയത്തിലെ പച്ചപ്പുല്ലിൽ ഗ്രാൻഡ് മാൾ എഫ്.സി പുതിയ ഫുട്ബാൾ കാവ്യം രചിച്ച സീസണായി ഖിയ ചാമ്പ്യൻസ് ലീഗ് മാറി. ......
ദോഹ: ജിസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിലുള്ള ഏകീകൃത മാധ്യമ സംരംഭമായ 'ഗൾഫ് മുഴുവനും ഒരു രാഷ്ട്രം' എന്ന കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പങ്കെടുത്തു. എല്ലാ അംഗരാജ്യങ്ങളിലുടനീളമുള്ള ജിസിസി പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്നതാണ് കാമ്പെയ്നിന്റെ ലക്ഷ്യം. ......
ദോഹ:ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. സാംസ്കാരിക പ്രദർശനങ്ങൾ മുതൽ സംഗീത കച്ചേരികൾ, നാടകങ്ങൾ, കായിക മത്സരങ്ങൾ വരെ യാണ് രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ
ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുക്കിയി രിക്കുന്നത്.ജൂൺ 4 മുതൽ 15 വരെ നടക്കുന്ന ഈദ് അൽ അദ്ഹ പുഷ്പമേളയോടെ സിറ്റി സെന്റർ മാൾ ഒരു പുഷ്പ വിസ്മയഭൂമിയായി മാറുന്നു. ......
ദോഹ : സംസ്കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങിന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സ്കിൽസ് ഡെവലൊപ്മെന്റ് മാസ്റ്ററോ ഹാളിൽ നടന്ന സെമിനാർ ഖത്തറിലെ
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ സെമിനാറിന് നേതിർത്വം നൽകി . ക്ലാസ്സിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ......
ദോഹ: 'ഖെബ്രത്ത്' പ്രോഗ്രാമിൽപങ്കെടുത്ത അധ്യാപകരെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ ആദരിച്ചു.ആറ് ആഴ്ചത്തെ വിദ്യാഭ്യാസ യാത്ര കഴിഞ്ഞ്
ഫിൻലാൻഡിലിൽ നിന്നും തിരിച്ചെത്തിയ ശേഷം പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയ 14 പുരുഷ-വനിതാ അധ്യാപകരെ അൽ ഖാതിർ ആദരിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoEHE) അണ്ടർസെക്രട്ടറി ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി, ഖത്തർ സംസ്ഥാനത്തെ ഫിൻലാൻഡ് റിപ്പബ്ലിക് അംബാസഡർ പെക്ക വൗട്ടിലൈനെൻ, നിരവധി മന്ത്രാലയ ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പൽമാർ, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുത്തു.ഒമ്നിയ സിഇഒ മർഫി ജോൺസൺ ഉൾപ്പെടെയുള്ള പങ്കാളികളെ അൽ നുഐമി ആദരിച്ചു. MoEHE യുടെ പരിശീലന-വികസന കേന്ദ്രത്തിൽ നിരവധി പരിശീലന കോഴ്സുകൾ നേടിയ പ്രോഗ്രാമിന്റെ ആദ്യ കൂട്ടായ്മയിലെ അംഗങ്ങളായ ആറ് ഇന്നൊവേഷൻ നേതാക്കളെയും അദ്ദേഹം ആദരിച്ചു. ......
ദോഹ: മലേഷ്യയിലെ ക്വാലാലംപൂരിൽ മൂന്ന് ദിവസങ്ങളിലായി നടന്ന 36-ാമത് അന്താരാഷ്ട്ര സാങ്കേതിക പ്രദർശനത്തിൽ (ITEX 2025) ഖത്തറിൽ നിന്നുള്ള വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു.ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, ഖത്തർ ടെക്നിക്കൽ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, ഒമർ ബിൻ അൽ ഖത്താബ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, ഇബ്നു തൈമിയ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽ ബയാൻ പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസ്, അൽ ഖോർ പ്രൈമറി സ്കൂൾ, അൽ അർഖാം അക്കാദമി, അൽ ഖൻസ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്, മെയ്മൗന പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വിഭാഗത്തിൽ സ്വർണ്ണ മെഡലുകൾ ലഭിച്ചു. കൂടാതെ, അൽ ദായെൻ പ്രൈമറി ആൻഡ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസിന് വെള്ളി മെഡലും, സയനാബ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസിന് ഇതേ വിഭാഗത്തിൽ വെങ്കല മെഡലും ലഭിച്ചു.
യൂണിവേഴ്സിറ്റി തലത്തിൽ നിന്ന് അഞ്ച് പേരും, സെക്കൻഡറി, പ്രിപ്പറേറ്ററി തലങ്ങളിൽ നിന്ന് 15 പേരും, പ്രൈമറി തലത്തിൽ നിന്ന് അഞ്ച് പേരും ഉൾപ്പെടെ 25 വിദ്യാർത്ഥികളുടെ ഒരു പ്രതിനിധി സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. ......
ദോഹ: സംസ്കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങിന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.സ്കിൽസ് ഡെവലൊപ്മെന്റ് മാസ്റ്ററോ ഹാളിൽ നടന്ന സെമിനാർ ഖത്തറിലെ
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ സെമിനാറിന് നേതിർത്വം നൽകി . ക്ലാസ്സിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ......

പ്രമുഖ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ പ്രൊഫഷണലും, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ മുഹമ്മദ് അലി പൂനൂരിന്റെ
ലൗ വിസ്പേഴ്സ് ഇൻ സൈലൻ്റ് സ്ട്രീറ്റ്സ് എന്ന ചെറുകഥാ സമാഹാരം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ
ദോഹയിൽ പ്രകാശനം ചെയ്യപ്പെട്ടു. ദോഹയിലെ സാമൂഹിക സാംസ്കാരിക ഭൂമികയിൽ നിറ സാന്നിധ്യമായ എസ് എ എം ബഷീർ പ്രകാശന കർമ്മം നിർവ്വഹിച്ചു.
കവിയും വിവർത്തകയുമായ സുസ്മിത പഠ്നായക്ക് പുസ്തകം ഏറുവാങ്ങി. "ഫലസ്തീനും, അഫ്ഗാനിസ്ഥാനും, ഇറ്റലിയും, പഴയ കേരളവുമൊക്കെ പശ്ചാത്തലമാക്കുന്ന പതിമൂന്ന് കഥകൾ അടങ്ങുന്ന ഈ സമാഹാരം നല്ലൊരു വായനാനുഭവം നൽകുന്നു.
കഥാപാത്രങ്ങളിലൂടെ ദേശത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും അനാവരണം ചെയ്യുന്ന അന്യാദൃശമായ രചനാ കൗശലം കൊണ്ട് ശ്രദ്ധേയമാണ് ഈ സമാഹാരം.
നമ്മള് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന സ്നേഹത്തിന്റെ മൃദു മര്‍മ്മരങ്ങള്‍ ഒപ്പിയെടുത്ത കഥകളെ മൂക വീഥികളിലെ സ്നേഹ മന്ത്രണങ്ങള്‍ എന്ന് മൊഴി മാറ്റി വിളിക്കാന്‍ ഞാൻ ഇഷ്ടപ്പെടുന്നു", പുസ്തകം പ്രകാശം ചെയ്തു സംസാരിക്കുകയായിരുന്ന എസ് എ എം ബഷീർ അഭിപ്രായപ്പെട്ടു. സഞ്ചാര സാഹൃത്യ കൃതികളിലൂടെ ശ്രദ്ധേയനായ യൂനുസ് പി ടി പുസ്തകം പരിചയപ്പെടുത്തി. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഓ ക്കെ പരുമല, ഖത്തറിലെ മുൻകാല പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ മുഹമ്മദ് പാറക്കടവ്, ഡോ: ഷഫീഖ് താപ്പി, ഡോ: ഷഫീക്ക് ദാർ, ഫോറം സെക്രട്ടറി ഷംനാ ആസ്മി' എക്സിക്യൂട്ടീവ് അംഗം തൻസീം കുറ്റ്യാടി എന്നിവർ ആശംസ അർപ്പിച്ചു.ഓരൊ കഥയുടെയും പിറവിയെക്കുറിച്ചും, കഥകളുടെ രചനാ പാശ്ചാത്തലത്തെ കുറിച്ചുമൊക്കെയുള്ള തൻ്റെ അനുഭവങ്ങൾ
മുഹമ്മദ് അലി പൂനൂർ സദസ്സുമായി പങ്കുവെച്ചു. കൂടാതെ
സദസ്സിൽ നിന്നുള്ള പൊതു ഇടപെടലുകൾക്കും അദ്ദേഹം മറുപടി നൽകി ഫോറം പ്രസിഡണ്ട് ഡോ.സാബു. ......